കനത്ത മഴ, ചുഴലിക്കാറ്റ് കൊച്ചിയിൽ കനത്ത നാശം കച്ചേരിപ്പടി ജംഗ്ഷനിലെ എക്സൈസ് ഓഫീസിൻ്റെ റൂഫിങ് ഷീറ്റുകൾ മുഴുവന്‍ ഇളകിപ്പറന്നു. കൊച്ചിയിൽ അഞ്ചു മണിയോടെയാണ് കനത്ത മഴയ്ക്കൊപ്പം ചുഴലിക്കാറ്റ് ഉണ്ടായത്. ധാരാളം മരങ്ങളും ഒടിഞ്ഞു വീണു. എറണാകുളം ലോ കോളേജിന് സമീപം മരം വഴിയിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അങ്കമാലിയിൽ ആറു വീടുകൾ തകർന്നു. കോട്ടയത്തും ചുഴലിക്കാറ്റിൽ വ്യാപക നാശം ഉണ്ടായി