കനത്ത മഴയിൽ വീടു തകർന്നു
ശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ വീടിന്റെ അടുക്കള ഇന്നലെ രാത്രിയിൽ പെയ്ത മഴയിൽ പൂർണ്ണമായി തകർന്നു ആളപായം ഒന്നും ഉണ്ടായില്ല . മഴ ശക്തമായപ്പോൾ അപകട സാധ്യത കണക്കിലെടുത്ത് വീട്ടിലുള്ളവർ അയൽ വീട്ടിലേക്ക് മാറിയതിനാൽ വലിയ അപകടം ഒഴിവായി . ഞായറാഴ്ച്ച രാവിലെ വാർഡ് മെംബർ സി .എസ് . സുധന്റെ നേതൃത്വത്തിൽ പൂനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് മഴ കനത്തതോടെ പലയിടത്തും മണ്ണിടിച്ചിലും വ്യാപകമായിട്ടുണ്ട്.