17.1 C
New York
Sunday, June 13, 2021
Home Kerala കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (105) അന്തരിച്ചു.

കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള നടനം എന്നിവയിലെ അസാമാന്യ പ്രതിഭയായിരുന്നു അദ്ദേഹം.

കൃഷ്ണനാണ് ഇഷ്ടവേഷം. ദുര്യോധന വധം, കുചേലവൃത്തം, സന്താനഗോപാലം, രുക്മിണീസ്വയംവരം തുടങ്ങിയ കഥകളിൽ കൃഷ്ണനായി അവതരിച്ച് കുഞ്ഞിരാമൻ നായർ കലാപ്രേമികളുടെ ഹൃദയംകവർന്നു. 1983 ഏപ്രിൽ 23-ന് ചേലിയയിൽ കഥകളിയുടെ പോഷണത്തിന് കഥകളിവിദ്യാലയം സ്ഥാപിച്ചു.

2017 ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചു. 1979-ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, 1999-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, 2001-ൽ കലാരംഗത്തെ വിശിഷ്ടസേവനത്തിന് കലാമണ്ഡലം അവാർഡ്, 2002-ൽ കലാദർപ്പണം നാട്യ കുലപതി അവാർഡ്, മയിൽപ്പീലി പുരസ്കാരം, കേരള കലാമണ്ഡലം കലാരത്നം അവാർഡ് തുടങ്ങിയവയാണ് ലഭിച്ച മറ്റ് അംഗീകാരങ്ങൾ.

ഗുരുവിനെ മുഖ്യകഥാപാത്രമായി നിർമിച്ച സിനിമയാണ് മുഖംമൂടികൾ. ജീവിതം മുഴുവൻ കഥകളിക്കായി ഉഴിഞ്ഞുവെച്ച കഥകളിയാചാര്യനായിട്ടാണ് അദ്ദേഹം വേഷമിട്ടത്.

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).

പാലാ കെ.എ.സ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള ഗൂഢ നീക്കം ഉപേക്ഷിക്കണം യൂത്ത് ഫ്രണ്ട് (എം).ബസ്സുകൾ പാലായിൽ തന്നെ നിലനിർത്തണം . പാലാ:കേരളത്തിലെ മോഡൽ ഡിപ്പോ ആയിരുന്ന പാലാ കെ.എസ്ആർ.ടി.സി. ഡിപ്പോ തകർക്കുവാനുള്ള അധികൃതരുടെ ഗൂ...

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു

പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത്...

കനത്ത മഴയിൽ വീടു തകർന്നു

കനത്ത മഴയിൽ വീടു തകർന്നുശനിയാഴ്ച്ച രാത്രിയിലെ കനത്ത മഴയിൽ കോട്ടയം പുതുപ്പള്ളിയിൽ വീടു തകർന്നു . പുതുപ്പള്ളി പഞ്ചായത്ത് 8- വാർഡ് എറികാട് ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ചെറുശേരി കുന്നേൽ സുര യുടെ...

കേന്ദ്ര സർക്കാരിന്റെ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (PM SYM)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയാണ് 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന. പ്രതിമാസ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap