കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ
ഉത്തരക്കടലാസുകൾ വഴിയോരത്ത്. നൂറ് കണക്കിന് ഉത്തരക്കടലാസുകൾ
മലപ്പട്ടം ഭാഗത്തു നിന്നും കണ്ടെത്തിയതായി കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഹോം വാല്യൂവേഷൻ നടത്തിയ വിദൂര വിദ്യാഭ്യാസ രണ്ടാം വർഷ ബിരുദം
കോമേഴ്സ് പേപ്പറിൻ്റെ ഉത്തരക്കടലാസുകളാണ് കളഞ്ഞ് കിട്ടിയത്. അടുത്ത മാസം പരീക്ഷ ഫലം വരാനിരിക്കെയാണ് വഴിയോരത്ത് നിന്ന് ഉത്തരക്കടലാസുകൾ കിട്ടിയത്. ഈ പഴുതിൽ രാഷ്ട്രീയ താൽപര്യമുള്ള
പലരേയും വിജയിപ്പിക്കുന്നു എന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.