മസ്കറ്റ്: കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി വാരിയം വീട്ടില്‍ ഷാനവാസ് (41 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശര്‍ഖിയലെ ബുആലിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മസ്കറ്റിലെ സോഷ്യല്‍ ഫോറം സമിതിയുടെ ഒരു സജീവ പ്രവര്‍ത്തകനായിരുന്നു ഷാനവാസ്.
Facebook Comments