കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും സ്വർണവും ഐ ഫോണും കസ്റ്റംസ് പിടികൂടി. കാസർകോട് സ്വദേശി സാജിദ് എന്നയാളിൽ നിന്നാണ് 413 ഗ്രാം സ്വർണവും ഫോണും പിടിച്ചത്. ഇരുപത് ലക്ഷത്തിലതികം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ ഐ ഫോണുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഷാർജയിൽ നിന്നും വന്ന വിമാനത്തിലായിരുന്നു സ്വർണം കടത്തിയത്. ബോൾ പേനയുടെ അകത്തും അടിവസ്ത്രങ്ങളിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.