17.1 C
New York
Wednesday, September 22, 2021
Home Kerala കണ്ണൂരിൽ ഗാർഹികപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ശബ്ദരേഖ പുറത്ത്

കണ്ണൂരിൽ ഗാർഹികപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം; ശബ്ദരേഖ പുറത്ത്

കണ്ണൂര്‍: പയ്യന്നൂരില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത് ഗാര്‍ഹികപീഡനം കാരണമെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ കോറോം സ്വദേശിനി സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും വീട്ടുകാരും മര്‍ദിക്കാറുണ്ടെന്ന് പറഞ്ഞുകൊണ്ട്‌ സുനീഷ, സഹോദരന് അയച്ച ശബ്ദരേഖ പുറത്തെത്തി. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയിൽ ഉണ്ട്.

കഴിഞ്ഞദിവസമാണ് സുനീഷയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും ബന്ധുക്കളും നിരന്തരമായി ഉപദ്രവിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഗാർഹിക പീഡനത്തെ സംബന്ധിച്ച് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് കേസെടുത്തില്ല. കേസെടുക്കാതെ പയ്യന്നൂർ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഒന്നരവർഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: