കണ്ണൂരില്‍ ബോംബ് സ്ഫോടനം; യുവാവിന്റെ കൈപ്പത്തി അറ്റു
കണ്ണൂർ കതിരൂരിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ കൈപ്പത്തി അറ്റു.
നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകർന്നത്.
ബോംബ് നിർമാണത്തിനിടെയാണ് അപകടമെന്നാണ് സൂചന.
ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. നിജേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മംഗാലപുരം ആശുപത്രയിലേക്ക് കൊണ്ടുപോയി.
കണ്ണൂർ കതിരൂർ നാലാംമൈലിലാണ് സ്ഫോടനം നടന്നത്.
Facebook Comments