കണ്ണൂര്‍ ; കണ്ണൂരിലെ ധർമടം മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നോട്ടീസ് ലഭിച്ചു.
അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും കൊവിഡ് വാക്‌സിന്‍ നേരിട്ടെത്തിക്കുമെന്ന പ്രസ്താവനയുടെ പേരിലാണിത്.പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു
ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് നോട്ടീസ് നൽകിയത്. 48 മണിക്കൂറിനകം രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.