17.1 C
New York
Sunday, April 2, 2023
Home Kerala കടവിൽ നിന്നു അനധികൃത മണൽ പിടികൂടി.

കടവിൽ നിന്നു അനധികൃത മണൽ പിടികൂടി.

പറപ്പൂർ: ഇല്ലിപ്പിലാക്കൽ മുച്ചറാണികടവിൽ നിന്നു അനധികൃത മണൽ പിടികൂടി. വേങ്ങര പോലീസും പറപ്പൂർ വില്ലജ് ഓഫീസ് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മണൽ പിടിച്ചെടുത്തത്.

പത്ത് ലോഡോളം വരുന്ന മണലാണ് പിടികൂടിയത്. വേങ്ങര എസ്‌എച്ച് ഒ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പോലീസ് സംഘവും പറപ്പൂർ സ്പെഷൽ വില്ലേജ് ഓഫീസർ മണിലാലിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പുഴയിൽ നിന്ന് കരയിലെക്ക് വാരിയിട്ട പത്ത് ലോഡോളം മണൽ പിടിച്ചെടുത്തത്. പിടികൂടിയ മണൽ പുഴയിലേക്ക് തന്നെ നിക്ഷേപിച്ചു.

ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇവിടെനിന്നും അനധികൃത മണലെടുപ്പ് പിടികൂടുന്നത്. ഇവിടെ കേന്ദ്രീകരിച്ച് വൻതോതിൽ മണലെടുപ്പ് നടക്കുന്നുണ്ട്. മണൽ എടുക്കാൻ എന്ന പേരിൽ എത്തുന്നവർ പ്രദേശത്തെ വീടുകളിൽ രാത്രി കാലങ്ങളിൽ ശല്യം ചെയ്യുന്നതായും വ്യാപക പരാതികളുയർന്നിരുന്നു

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: