കൊടുവള്ളി: ഇന്നലെ വൈകിട്ട് ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു.
വെണ്ണക്കോട് പെരിങ്ങാപുരത്ത് മുഹമ്മദിന്റെ മകന് അമീന്(8) ആണ് മരിച്ചത്. മാതോലത്ത് കടവില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് കുട്ടികൾ ഒഴുക്കില്‍ പെട്ടത് വെണ്ണക്കോട് വട്ടക്കണ്ടിയില്‍ ഷമീര്‍ സഖാഫിയുടെ മകന് മുഹമ്മദ് ദില്‍ഷോക്ക്(9) ഇന്നലെ മരിച്ചിരുന്നു.
ഇന്നലെ അഞ്ചുമണിയോടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
Facebook Comments