കടയ്ക്കാവൂർ പോക്സോ കേസ്
കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി
അന്വേഷണം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വേണമെന്ന് കോടതി. അമ്മയെ കസ്റ്റഡിയിൽ ഇനി ചോദ്യം ചെയ്യേണ്ട എന്നാണ് കോടതി നിർദ്ദേശo. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം ഇതിനായി മെഡിക്കൽ ബോർഡ് രൂപികരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു . പിതാവിൻ്റെ അടുത്ത് നിന്ന് കുട്ടിയെ മാറ്റിനിർത്തണമെന്നുo. ഇതിന് ശിശുക്ഷേമ സമിതിയുടെ സഹായം ആവശ്യപ്പെടാമെന്നു മാണ് കോടതി നിർദ്ദേശം .ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു