17.1 C
New York
Sunday, August 1, 2021
Home Kerala കടയ്ക്കാവൂരിലെ തൂക്കൂ പാലം അപകടാവസ്ഥയിൽ

കടയ്ക്കാവൂരിലെ തൂക്കൂ പാലം അപകടാവസ്ഥയിൽ

തിരുവനന്തപുരം കടയ്്ക്കാവൂരില്‍ ദിനവും നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന തൂക്കൂ പാലം അപകടഭീതിയില്‍. പന്ത്രണ്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച തോണിക്കടവ് പാലമാണ് തുരുമ്പെടുത്ത് കാല്‍നടയാത്രികരുടെ ജീവന് ഭീഷണിയാകുന്നത്.

തീരദേശ ഗ്രാമപഞ്ചായത്തായ അഞ്ചു തെങ്ങിനെയും കടയ്ക്കാവൂരിനെയും തമ്മിൽ  എളുപ്പത്തിൽ ബന്ധിപ്പിക്കുന്നാണ് തോണിക്കടവ് തൂക്കു പാലം.  പക്ഷെ ഇപ്പോള്‍ ജനങ്ങള്‍ ഈ എളുപ്പവഴിയിലൂടെ സഞ്ചരിക്കുന്നത് ഭയത്തോടെയാണ്.  ഇരുമ്പ് പ്ലേറ്റുകളിൽ പണിതിട്ടുള്ള പടവുകൾഏറിയപങ്കും തുരുമ്പെടുത്തു. 

മല്‍സ്യതൊഴിലാളികളും വിദ്യാര്‍ഥികളുമാണ് പ്രധാനമായും അപകടനിലയിലായ തൂക്കു പാലത്തെ ആശ്രയിക്കുന്നത് 

 അപകട സാധ്യത കണക്കിലെടുത്ത് അടിയന്തര ബല പരിശോധനയും പൊട്ടിപ്പൊളിഞ്ഞ ലോഹ ഷീറ്റുകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. പത്തിലധികം പേർ പാലത്തിൽ കയറിയാൽ വല്ലാത്ത കുലുക്കവും അസാധാരണ ശബ്ദവുമുള്ള പാലത്തിലൂടെ നടന്നപോകുന്നവരുടെ ആശങ്ക അകറ്റാന്‍ വൈകരുത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആത്മാവിന്റെ വൃണങ്ങൾ- (രണ്ടാം ഭാഗം) – അസൂയ

ദേവു എഴുതുന്ന…  “ചിന്താ ശലഭങ്ങൾ” "jalousie" (അസൂയ) എന്ന ഫ്രഞ്ച് പദവുംzelosus (അഭിനിവേശം) എന്ന ലാറ്റിൻ പദവും ചേർന്നാണ് Jealousy (അസൂയ) എന്ന പദം ഉണ്ടായത്. വില്ല്യം ഷേക്സ്പിയർ ആണ് "green-eyed monster" എന്ന...

വൈശാഖ മഹോത്സവം.. ഭാഗം..10

കൊട്ടിയൂർ വിശേഷങ്ങളിൽ പ്രധാനപ്പെട്ട മറ്റൊരു വിശേഷമാണ് തുക്കൂർ അരിയളവ്.. കുടിപതികളായിട്ടുള്ള തറവാട്ടിലെ സ്ത്രീകൾ ആണ് അരിയളവിൽ പങ്ക് കൊള്ളൂന്നത്. രാവിലെ കുളി കഴിഞ്ഞ് 9 മണിക്ക് സ്ത്രീകൾ ക്ഷേത്രത്തിൽ എത്തേണ്ടതാണ്. അപ്പോൾ തേടൻ...

ഓർമ്മയിലെ മുഖങ്ങൾ –മുഹമ്മദ് റഫി

ശ്രവണ സുന്ദരമായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന കലയാണ് സംഗീതം. ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ മൂളി നടക്കുന്ന മധുരമുള്ള ഈണങ്ങൾ മുഹമ്മദ് റഫിയുടേതാണ്. ഗായകൻ്റെ ശബ്ദം കർണപുടങ്ങളിൽ നിന്ന്...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ ഓർമ്മകൾക്ക് എന്ത് സുഗന്ധം – ഭാഗം (25) ഊഞ്ഞാൽ

ഊഞ്ഞാൽ പഴയകാലത്ത് ചിങ്ങം പിറന്നാലുടൻ ഓണത്തിന്റെ വരവറിയിച്ച് തൊടിയിലോ, വീട്ടുമുറ്റത്തോ, നാട്ടുമാവിന്റെയോ മുത്തശിപ്ലാവിന്റെയോ...
WP2Social Auto Publish Powered By : XYZScripts.com