കടയക്കാവൂര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ.
കേസിൽ താൻ നിരപരാധിയാണ്. ഭര്‍ത്താവും രണ്ടാം ഭാര്യയും കെട്ടിച്ചമച്ച കേസാണ് ഇതെന്നും അമ്മ പറഞ്ഞു.
മകനെ ഭീഷണിപ്പെടുത്തിയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. മകന് പരാതി നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കാനാണെന്നും പറഞ്ഞാണ് പോലീസ് ജോലി സ്ഥലത്തുനിന്ന് വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തനിക്കൊപ്പം നില്ക്കുന്ന മകനെ ഭര്‍ത്താവ് തിരിച്ചവാശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന് പോകാന്‍ തയാറായില്ല. എന്തുവില കൊടുത്തും തന്നെ ജയിലാക്കി മകനെ തിരിച്ചുകൊണ്ടുപോകുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. മകനെ എപ്പോഴും ഭീഷണിപ്പെടുത്തിയായിരുന്നതായും യുവതി പറഞ്ഞു