17.1 C
New York
Monday, September 20, 2021
Home Kerala കടബാധ്യത വ്യാപാരി വിഷം കഴിച്ചു മരിച്ചു.

കടബാധ്യത വ്യാപാരി വിഷം കഴിച്ചു മരിച്ചു.

ഇടുക്കി: ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ സംസ്ഥാനത്ത് കടബാധ്യത മൂലം ഒരാള്‍ കൂടി ജീവനൊടുക്കി. ഇടുക്കി തൊട്ടിക്കാനത്ത് കടയുടമയായ കുഴിയാമ്പാട്ട ദാമോദരന്‍ (67) ആണ് മരിച്ചത്. ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ലോക്ഡൗണില്‍ കച്ചവടം മുടങ്ങിയതോടെ കടംപെരുകിയെന്നും ഇവര്‍ പറയുന്നു. സ്വകാര്യ വ്യക്തികളില്‍ നിന്നും കടം വാങ്ങിയിരുന്നു. തിരിച്ചടയ്ക്കാന്‍ പലരോടും ഇന്നലെ പണം ചോദിച്ചിരുന്നു.

കടയ്ക്കുള്ളില്‍ വിഷം കഴിച്ച്‌ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ കടയില്‍ എത്തിയ ദാമോദരന്‍ കടയില്‍ കയറി ഷട്ടര്‍ താഴ്ത്തിയ ശേഷം അകത്തിരുന്ന് വിഷം കഴിക്കുകയായിരുന്നു. വൈകിട്ട് കടയ്ക്കുള്ളില്‍ നിന്ന് ദാമോദരന്റെ ഞരക്കം കേട്ട് ഇതുവഴി വന്നവര്‍ ഷട്ടര്‍ ഉയര്‍ത്തി നോക്കുമ്പോഴാണ് ദാമോദരനെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.

ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ മാസവും ജില്ലയില്‍ രണ്ടു വ്യാപാരികള്‍ ജീവനൊടുക്കിയിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...

ബുദ്ധൻ….ക്രിസ്തു…മുഹമ്മദ്

ഉറ്റവരെയുംപ്രിയപ്പെട്ടതിനേയും വെടിഞ്ഞ്അനന്തമായ വ്യസനം അകറ്റാൻഹൃദയം തന്നെ അടർത്തി മാറ്റിയതഥാഗതന്റെഅവസാനിക്കാത്തസഞ്ചാരംസഹനം.ജീവിതംബുദ്ധന്‍ ! ഒറ്റിയവരെയുംതള്ളിപ്പറഞ്ഞവരെയുംകുരിശേറ്റിയവരെയുംനെഞ്ചോട് ചേർത്ത് പിടിച്ച്ഇവരോട് പൊറുക്കണെ,പൊറുക്കണെ..എന്ന കാൽവരിയിലെകണ്ണീര്‍കരുണമരണംക്രിസ്തു . നൂൽപ്പാലത്തിൽ  നിന്നുനരക യാതനയിലെക്ക് ഇടറി പോയഅവസാന യാത്രികനെയുംകരകയറ്റും വരെമഹാകൽപകാലങ്ങൾദൈവത്തിന്റെ കാൽക്കൽവീണു വിതുമ്പുന്നസമര്‍പ്പണംപ്രണയം.മോക്ഷംമുഹമ്മദ്. ✍ഷമീന ബീഗം
WP2Social Auto Publish Powered By : XYZScripts.com
error: