മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്ന പരാതിയുമായി സിപിഎം.
തിരുവനന്തപുരം പാങ്ങപ്പാറയിലാണ് സംഭവം.
കടകംപള്ളി സുരേന്ദ്രന്റെ പ്രചാരണ ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചില ഫ്ളക്സ് ബോർഡുകൾ കീറി നശിപ്പിച്ചുവെന്നുമാണ് പരാതി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്.