കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവ് എക്സൈസ് പിടിയിൽ.
വൈക്കം: പാലാംകടവ് പാലത്തിന്റെ തെക്ക് വശത്തുവച്ച് വൈക്കം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 152 ഗ്രാം ഗഞ്ചാവ് കൈവശം വച്ച കുറ്റത്തിന് വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ തലയോലപ്പറമ്പ് കരയിൽ ആലുങ്കൽ വീട്ടിൽ ഇബ്രാഹിം മകൻ അർഷാദ് ഇബ്രാഹിം (22 വയസ്സ് ) എന്നയാളെ അറസ്റ്റ് ചെയ്തു. NDPS ആക്റ്റിലെ S.20 (b) (ii) (A) പ്രകാരം കേസ് എടുത്തു. സ്വന്തം ഉപയോഗത്തിന് 15000 രൂപ കൊടുത്തു വാങ്ങിയതായിരുന്നു പിടിച്ചെടുത്ത ഗഞ്ചാവ് ചോദ്യം ചെയ്തതിൽ പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനിൽകുമാർ. കെ. എസ് സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്കുമാർ.പി, തൻസിർ. ഇ. എ, ശ്യാംകുമാർ. എസ്, സനൽ. എൻ. എസ് , വനിത സിവിൽ എക്സൈസ് ഓഫീസർ. ഷിയാമോൾ. വി. എം , ഡ്രൈവർ സാജു. ടി. വി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.