നിരഞ്ജൻ, മസ്‌ക്കറ്റ്
ഇടുക്കി : കൊന്നത്തടി വില്ലേജിലെ ഇഞ്ചപ്പതാലിൽ നിന്നും കഞ്ചാവ് കടത്താൻ ശ്രമിച്ച ഉടുമ്പൻചോല, ചെമ്മണ്ണാർ,കല്ലടയിൽ വീട്ടിൽ ജോൺസൻ (34) മൂന്ന് കിലോ ഉണക്ക കഞ്ചാവുമായി തങ്കമണി എക്സ്സൈസ് റേഞ്ച് ഓഫീസറുടെയും ഇടുക്കി ജില്ലാ ഡിവിഷൻ ഷാഡോ ടീമിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായി.
തങ്കമണി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി. കെ. സുരേഷിന്റെ നേതൃത്വത്തിൽ ഇടുക്കി ഡിവിഷനിലെ ഷാഡോ ടീം അംഗങ്ങളും ഇടുക്കി സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബിനോയി കെ ജെ, പ്രിവൻ്റീവ് ഓഫീസർ എസ് അനിൽകുമാർ എന്നിവരും തങ്കമണി റേഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.ഡി സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ റെജി എബ്രഹാം, ബിനു ജോസഫ്, ബിജു പി.എ, ജയ്സൺ എ ഡി എന്നിവരും ചേർന്നാണ് രാത്രി 11മണിയോടെ പ്രതിയെ പിടികൂടിയത്. പ്രതിയെയും തൊണ്ടിമുതലുകളും കേസ് റിക്കാർഡുകളും തങ്കമണി റേഞ്ച് ഓഫീസിൽ ഹാജരാക്കി ടി കേസ് ന്ദ്പസ് CR O2/2021 ആയി Sec 20 ( b) ii (B) പ്രകാരം രജിസ്റ്റർ ചെയ്തു.