17.1 C
New York
Monday, September 27, 2021
Home Kerala ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന്; ഹോട്ടൽ ഉടമസ്ഥനെ വെടിവച്ചു കൊന്നു

ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെ തുടർന്ന്; ഹോട്ടൽ ഉടമസ്ഥനെ വെടിവച്ചു കൊന്നു

ഗ്രേറ്റര്‍ നോയിഡ: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടല്‍ ഉടമസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ദില്ലി ഗ്രേറ്റര്‍ നോയിഡയില്‍ ‘മിത്ര’ എന്ന റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിനകത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന സുനില്‍ അഗര്‍വാള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ന്യൂഡൽഹിക്കു സമീപം ഗ്രേറ്റർ നോയിഡയില്‍ നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റവാളിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണു പൊലീസ്

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് വഴി ഓര്‍ഡര് ചെയ്ത ഭക്ഷണം വൈകിയെന്നാരോപിച്ച് ഡെലിവറി ബോയും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ ആദ്യം വാക്കറ്റമുണ്ടാവുകയായിരുന്നു.

ഡെലിവറി ഏജന്റ് ഹോട്ടൽ ജീവനക്കാരനെ ചീത്ത വിളിച്ചതായും പൊലീസ് പറഞ്ഞു. തർക്കം പരിഹരിക്കാൻ ഹോട്ടൽ ഉടമ സുനിൽ അഗർവാൾ ഇടപെട്ടു. സുഹൃത്തിന്റെ സഹായത്തോടെ ഡെലിവറി ഏജന്റ് ഹോട്ടൽ ഉടമയുടെ തലയിൽ വെടിവച്ചതിനു ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് ആരോപണം.

പ്രതികളെ ആരെയും ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലയ്ക്ക വെടിയേറ്റ സുനിലിനെ വൈകാതെ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല. പാഴ്സൽ ലഭിക്കാൻ വൈകിയതുകൊണ്ടാണു ഡെലിവറി ഏജന്റ് ഉടമയെ വെടിവച്ചു കൊന്നതെന്നു പൊലീസ് ഉദ്യോഗസ്ഥൻ വിശാൽ പാണ്ഡെ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഒരാഴ്ചയായി തലച്ചോറിനകത്ത് കുത്തുന്നവേദന (ഓർമ്മക്കുറിപ്പ്)

ഒന്നാം ദിവസം പുലർച്ചെ 3 മണിവേദനയുമായി എഴുന്നേറ്റു, നേരെ ഊണ് മുറിയിലെ ആവിയന്ത്രത്തിൽ നിന്നും വിയർക്കുവോളം ആവി കൊണ്ടു. വേദന കുറയുന്നില്ല. Dr.റുടെ നിർദ്ദേശപ്രകാരം ഉള്ള വേദനാസംഹാരി കഴിച്ചു, വലിയ തുവാലയെടുത്ത് തല...

ഒറ്റപ്പെടൽ (കവിത) ജയ ഉണ്ണി

ചില നിമിഷങ്ങളിലെഇല്ലായ്മകളിൽ,(സ്നേഹം, വിശ്വാസം, ആശ്വാസം, പണം )നിസ്സഹായരായി പോകുന്നവരുടെനെഞ്ചിലെ വേദനക്ക്കത്തിയാളുന്ന അഗ്നിയുടെ ...

വിഷാദം (കവിത)

മൗനചിന്തകൾ ഉഴുതുമറിക്കുമീഊഷരഭൂമിയിലെ കലപ്പയാവുന്നു ...

കല്ലേലിയില്‍ ഹാരിസണ്‍, കമ്പനി തൊഴിലാളികളെ ദ്രോഹിക്കുന്നു

ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന കോന്നി കല്ലേലിയിലെ 2885 ഹെക്ടര്‍ സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കമ്പനി ദ്രോഹിക്കുന്നു .ആയിരത്തോളം തൊഴിലാളികള്‍ നേരത്തെ ഉണ്ടായിരുന്നു . കല്ലേലി എസ്റ്റേറ്റില്‍ 10 വര്‍ഷമായി...
WP2Social Auto Publish Powered By : XYZScripts.com
error: