17.1 C
New York
Sunday, December 4, 2022
Home Kerala ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Bootstrap Example

ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

വിരാട് കോലി, തമന്ന, അജു വർ​ഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്.

റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിന്മേലാണ് കോടതിയുടെ നടപടി.

സംസ്ഥാന സർ‌ക്കാരിനോടും കോടതി വിശദീകരണം തേടി.

ഓൺലൈൻ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയിൽ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹർജി കോടതിയിൽ എത്തിയത്. അതിൽ സംസ്ഥാന സർക്കാരിനെയും സംസ്ഥാന ഐടി വകുപ്പിനെയും ടെലികോം റെ​ഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്ലേ ​ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീ​ഗ് എന്നീ സ്ഥാപനങ്ങളെയും എതിർകക്ഷികളാക്കിയിട്ടുണ്ട്.

ബ്രാൻഡ് അംബാസിഡർമാരും ഹർജിയിൽ എതിർകക്ഷികളാണ്.

ഇവർക്കെല്ലാം നോട്ടീസ് അയയ്ക്കാൻ കോ
തി നിർദ്ദേശിക്കുകയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഓസീസ് വീര്യം കടന്ന് അർജന്റീന ക്വാർട്ടറിൽ (2–1); എതിരാളികൾ നെതർലൻഡ്സ്.

ദോഹ: അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ...

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; അച്ഛന്‍റെ സഹോരന് ശിക്ഷ വിധിച്ച് കോടതി.

പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു...

മദ്യ ലഹരിയിലുണ്ടായ വാക്കുതർക്കം; കത്തി കുത്തിൽ ഒരാൾ മരിച്ചു.

ഇടുക്കി : തൊടുപുഴ കാഞ്ഞാർ ഞാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു.ഞാളിയാനി സ്വദേശി സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യ ലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ സാമിന് കുത്തേൽക്കുകയായിരുന്നു ഇന്നലെ ആണ്...

സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നു; ശ്രദ്ധ വേണമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ചില ഭാഗങ്ങളില് ചെങ്കണ്ണ് റിപ്പോര്ട്ട് ചെയ്യുന്നതിനാൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . ചെങ്കണ്ണ് ഒരു പകർച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാൽ പകരുന്നത് തടയാൻ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാൽ സങ്കീർണ്ണമാകാനും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: