ഓൺലൈൻ റമ്മി അടക്കമുള്ള ചൂതാട്ടം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചൂതാട്ടം നിയന്ത്രിക്കാനുള്ള നിയമത്തിന്റെ പരിധിയിൽ ഓൺലൈൻ ചൂതാട്ടം കൂടി ഉൾപെടുത്തിയുള്ള വിജ്ഞാപനം എപ്പോൾ ഇറക്കാൻ കഴിയുമെന്നതിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും. സംസ്ഥാന പോലീസ് മേധാവി നിയമവകുപ്പിന് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ വിജ്ഞാപനം തയ്യാറാക്കുന്നത്. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി പോളി വടക്കൻ ആണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മറ്റു ചില സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു.