ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് അവിസ്മരണീയ വിജയം.പരമ്പര ഇന്ത്യക്ക്
മൂന്ന് വിക്കറ്റിനാണ് ഇന്ത്യൻ വിജയം.
ടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തറ പറ്റിച്ചത്.
രണ്ടാം ഇന്നിംഗ്സിൽ 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കു വേണ്ടി രോഹിത് ശർമ്മയൊഴിച്ച് ബാറ്റു വീശിയ നാല് മുൻനിര ബാറ്റ്സ്മാന്മാരും അർധ സെഞ്ചുറി നേടി.
91 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ടോപ് സ്കോറർ. ചേതേശ്വർ പൂജാര 56 റൺസെടുത്തു പുറത്തായി.
നാലാം ദിവസം ചായയ്ക്കു ശേഷമാണ് ഇന്ത്യ വിജയത്തിനായി പോരാടിയത്. അതുവരെ വിക്കറ്റുകൾ വീഴാതെ സമനിലയ്ക്കായി പൊരുതുകയായിരുന്നു ടീം ഇന്ത്യ.
നായകൻ അജിങ്ക്യ രഹാനെ 20ട്വന്റി ശൈലിയിൽ(22 പന്തിൽ 24 റൺസ്) ബാറ്റ് വീശിയെങ്കിലും പിന്നാലെ വന്നവർക്ക് ആ വേഗം നിലനിർത്താനായില്ല.
വെറും മൂന്ന് ഓവർ് മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യ വിജയതീരമണഞ്ഞത്