ഓസ്കാറിൻ്റെ ചുരുക്കപട്ടികയിൽ ഇടം നേടി ബ്ലാക്ക് സാൻഡ് ആലപ്പാട്ടെ കരിമണല്‍ ഖനനവിഷയം പ്രമേയമാക്കി ഡോ. സോഹൻ റോയ് സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ്’ എന്ന ഡോക്യുമെന്‍ററിയാണ് ഓസ്‌കറിന്‍റെ ചുരുക്കപ്പട്ടികയില്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 114 ഡോക്യുമെന്‍ററികളുടെ പട്ടികയിലാണ് ‘ബ്ലാക്ക് സാൻഡ്’ ഉള്ളത്. കൊല്ലം ജില്ലയിലെ നീണ്ടകരയ്ക്കും ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴിക്കും ഇടയിലുള്ള ആലപ്പാട്, പൊന്മന എന്നീ സ്ഥലങ്ങളിലും അതിന്‍റെ സമീപപ്രദേശങ്ങളിലും നടക്കുന്ന വിവാദ കരിമണല്‍ഖനനമാണ് ചിത്രത്തിന്‍റെ പ്രമേയം. കേരളത്തിലേയും കേന്ദ്രത്തിലേയും പൊതുമേഖല സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന ഖനനത്തെ തുടര്‍ന്ന് ‘സേവ് ആലപ്പാട്’ എന്ന പേരില്‍ ആരംഭിച്ച പ്രക്ഷോഭം ദേശീയശ്രദ്ധ നേടിയിരുന്നു. ഈ വിവാദങ്ങളെയെല്ലാം സമഗ്രമായി പരാമർശിക്കുന്നതും ഈ മേഖലയിലെ ജനജീവിതത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ഥ ചിത്രം കാണിക്കുന്നതുമാണ് ഈ ലഘുചിത്രം. ഡാം 999 എന്ന സാമൂഹ്യ പ്രസക്തിയുള്ള ഹോളിവുഡ് സിനിമ ഒരുക്കിയ സോഹൻ റോയ് നിരവധി ബഹുമതി ഈ ചിത്രത്തിലൂടെയും നേടിയിരുന്നു.