ആറു പതിറ്റാണ്ടിൽ അധികമായി ആന പരിപാലനം ജീവിത വ്രതമാക്കിയ കോട്ടയം കൂരോപ്പട സ്വദേശി ദാമോദരൻ നായർ വിടവാങ്ങി .കഴിഞ്ഞ 25 കാൽ നൂറ്റാണ്ടിൽ അധികമായി പല്ലാട്ടു ബ്രഹ്മദത്തൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ ആയിരുന്നു 74 കാരൻ ആയിരുന്ന ദാമോദരൻ നായർ ഓമന ചേട്ടൻ .ഓമന ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ ബ്രഹ്മദത്തൻ എത്തിയത് ഏറെ വൈകാരികമായ രംഗമായി ……
ദാമോദരൻ നായർ എന്ന ഓമന ചേട്ടൻ.നിറ ചിരിയും മനസ് നിറയെ സ്നേഹവും ലാളിത്തം നിറയുന്ന പെരുമാറ്റവുമായി ആനയുടെ കൊമ്പു പിടിച്ചു നടക്കുന്ന ഈ മനുഷ്യനെ അറിയാതിരിക്കില്ല ഒരു ഉത്സവ പ്രേമിയും ,60 വര്ഷമായി ആനയെ പാപ്പാനായുള്ള ജീവിതം ആരഭിച്ചിട്ടു.കൽ നൂറ്റാണ്ടിൽ അധിമായി പലാട്ട് ബ്രമ്മദത്തൻ എന്ന ഗജ സ്രേഷ്ടന്റെ ചട്ടക്കാരൻ ആയിരുന്നു ഇദ്ദേഹം .മദപ്പാടിൽ പോലും ബ്രഹ്മദത്തന്റെ അടുത്ത ചെല്ലാൻ മാത്രം വലുതായിരുന്നു ഇരുവരും തമ്മിൽ ഉള്ള ആത്മ ബദ്ധത്തിന്റെ ആഴം .ഇനി ആകൂട്ടു കേട്ടില്ല ,വികാര നിർഭരമായി തന്നെ പ്രാണനെ പോലെ കൊണ്ട് നടന്ന ഓമന ചേട്ടനെ അവസാനമായി ഒരു നോക്ക് കാണാൻ ബ്രഹ്മദത്തൻ എത്തിയപ്പോൾ
ഹോൾഡ്
തൃശൂർ പൂരം, കൂടൽമാണിക്യം, ആറാട്ടുപുഴ പ്രസിദ്ധമായ ഉത്സവങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഓമന ചേട്ടനും ബ്രഹ്മ ദത്തനും ,ആറുപതിറ്റാണ്ടത്തെ അനുഭവ സമ്പത്തുള്ള ,നിരവധി ആളുകളെ ഈ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വന്ന ഓമന ചേട്ടന്റെ വിയോഗം വലിയ നഷ്ടം പലർക്കും
ആന പ്രേമികളുടെ ഇടയിൽ നിരവധി ആരാധകരുള്ള ദാമോദരൻ നായരെ വേണ്ടി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ എത്തിയിട്ടുണ്ട്.74 വയസിലും ആന തൊഴിലിൽ സജീവമായി ഇരുന്ന അദ്ദേഹം ഇന്നലെ രാവിലെയാണ് അന്തരിച്ചത് …….