ഓപ്പറേഷൻ സ്ക്രീൻ – കോട്ടയം ജില്ലയിൽ ഞായറാഴ്ച്ച പിടി വീണത് 84 വാഹനങ്ങൾക്ക്. ജില്ലയിലെ വിവിധ താലൂക്കുകളിലായി മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻറ് വിഭാഗം 6 സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. 84വാഹനങ്ങൾക്കെതിരെ എതിരെ ഫിലിം/കർട്ടൻ കേസുകൾ എടുത്തു. ഇവ നീക്കം ചെയ്യാതെ വീണ്ടും വാഹനം ഉപയോഗിക്കുന്നതായി കണ്ടാൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. *ഫോട്ടോയിൽ തെളിവ് ലഭിക്കുന്ന കുറ്റങ്ങൾക്ക് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കണമെന്നില്ല. കുറ്റം കണ്ടുപിടിക്കപ്പെട്ടാൽ തപാൽ മുഖേന അറിയിപ്പ് ലഭിക്കണമെന്നില്ല. രജിസ്റ്റർഡ് ഉടമയുടെ മൊബൈൽ ഫോണിൽ എസ്എംഎസ് മാത്രമേ ലഭിക്കൂ.* വാഹനങ്ങൾ ഏതെങ്കിലും തരത്തിലുള്ള കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വാഹന ഉടമയ്ക്ക് തന്നെ *echallan.parivahan.gov.in* എന്ന വെബ് സൈറ്റിൽ പരിശോധിക്കാവുന്നതും ഫോൺ നമ്പർ സ്വയം update ചെയ്യാവുന്നതുമാണ്. *vahan* വെബ് സൈറ്റ് വഴി മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈൻ ആയതിനാൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യപ്പെടേണ്ടത് അവശ്യമാണ്. ( വാഹന സംബന്ധമായ സർവീസുകൾ വാഹന ഉടമകളുടെ അറിവോടെയാണോ എന്ന് തീരുമാനിക്കുന്നത് മൊബൈൽ ഫോണിൽ ലഭിക്കുന്ന എസ്എംഎസ് അലർട്ട് വഴിയാണ്.)