തിരുവനന്തപുരം:കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ്ങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുക്കും. സംസ്ഥാനത്താകെ ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലാണ് പരിശോധന. സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കെതിരെയും നടപടിയുണ്ടാകും .
യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പരിശോധന നടത്തരുതെന്നും ഫിലിമും കർട്ടനും ഇളക്കി മാറ്റാൻ തയാറാകാത്തവരുടെ വാഹനത്തിന്റ റജിസ്ട്രേഷൻ റദ്ദാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.