17.1 C
New York
Monday, September 20, 2021
Home Kerala ഓണത്തിന് ധുര മൂട്ടാൻ പന്തളം ശർക്കര വിപണിയിലേക്ക്

ഓണത്തിന് ധുര മൂട്ടാൻ പന്തളം ശർക്കര വിപണിയിലേക്ക്

പത്തനംതിട്ട : പന്തളം ശര്‍ക്കരയില്ലാതെ എന്ത് ഓണമെന്ന് രുചിയറിഞ്ഞവര്‍ പറയാറുണ്ട്. ഇക്കുറിയത്തെ ഓണവും മധുരതരമാക്കാനുള്ള ഒരുക്കത്തിലാണ് പത്തനംതിട്ട കടയ്ക്കാട് കരിമ്പ് വിത്തുത്പാദന കേന്ദ്രം. ഇതിനായി കരിമ്പുവെട്ടലും കരിമ്പാട്ടലും ശർക്കര തയ്യാറാക്കലുമെല്ലാം തകൃതിയില്‍ നടക്കുകയാണ് കൃഷിവകുപ്പിന്‍റെ തട്ടകത്തില്‍.

യന്ത്രത്തിൽ ആട്ടിയെടുക്കുന്ന കരിമ്പിൻ ജ്യൂസ് 500 ലിറ്റർ ശേഷിയുള്ള കൂറ്റൻ ചെമ്പടുപ്പിലേക്ക് ഒഴിക്കും. ഇത് രണ്ടര മണിക്കൂർ തിളച്ചുമറിയണം. പാകമാകുന്ന പാനി തണുക്കാൻ ശർക്കര തോണിയിലേക്ക് മാറ്റും.

കരിമ്പുകൃഷി 11 ഏക്കറില്‍

ഒരു ദിവസം മൂന്ന് ടണ്ണാണ് ഉത്പാദന ശേഷി. 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കരിമ്പുത്പാദന കേന്ദ്രത്തിലെ 11 ഏക്കറിലാണ് കരിമ്പുകൃഷി. വെട്ടിയെടുക്കുന്ന കരിമ്പ് അന്നുതന്നെ ആട്ടി ശർക്കരയാക്കുന്നതാണ് ഇവിടുത്തെ രീതി.

തികച്ചും ജൈവ രീതിയിലാണ് ശർക്കര നിർമാണം. അതുകൊണ്ടുതന്നെ, പന്തളം ശർക്കരയ്ക്ക് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ ആവശ്യക്കാര്‍ ഏറെയാണ്.

പുറത്തുനിന്നും കർഷകർ എത്തിക്കുന്ന കരിമ്പ് ഒരു ടണ്ണിന് 3500 രൂപ നിരക്കിൽ ശർക്കരയാക്കി പാക്ക് ചെയ്ത് നൽകുമെന്ന് കൃഷി ഓഫിസർ വിമൽ കുമാർ പറയുന്നു.

1963 ൽ സ്ഥാപിതമായ കരിമ്പുത്പാദന കേന്ദ്രത്തിൽ 2007 മുതലാണ് ശർക്കര നിർമാണം ആരംഭിച്ചത്. പത്തുവർഷം കൊണ്ട് പന്തളം ബ്രാൻഡ് ശർക്കര വിപണി കീഴടക്കി വരുമ്പോഴാണ് തുടരെയുണ്ടായ പ്രളയങ്ങള്‍ എല്ലാം തകിടം മറിച്ചത്.

പ്രളയങ്ങളില്‍ 1.20 കോടി രൂപ നഷ്ടം

ഈ പ്രളയങ്ങളില്‍ കൃഷിയും മെഷിനുകളുമെല്ലാം വെള്ളത്തിൽ മുങ്ങി നശിച്ചു. 1.20 കോടി രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്. പച്ചക്കറി, ഫലവൃക്ഷങ്ങൾ എന്നിവയ്ക്കുപുറമെ നിറയെ പശുക്കളുള്ള വലിയൊരു ഫാമും ഇവിടെയുണ്ട്.

കൊവിഡ് പ്രതിസന്ധിയിലും ഈ ഓണത്തിനും പന്തളത്തിന്‍റെ തനതായ മധുരം പകരാനുള്ള ആവേശത്തിലാണ് കടയ്ക്കാട് കരിമ്പ് വിത്തുത്പാദന കേന്ദ്രത്തിലെ ജീവനക്കാര്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: