17.1 C
New York
Wednesday, September 22, 2021
Home Kerala ഓണക്കിറ്റ് വിതരണം; സെപ്റ്റംബർ മൂന്നു വരെ നീട്ടി

ഓണക്കിറ്റ് വിതരണം; സെപ്റ്റംബർ മൂന്നു വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങൾക്ക് കിറ്റുകൾ കൈപ്പറ്റാൻ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് തീയതി നീട്ടിയത്.

കിടപ്പ് രോഗികൾ, കോവിഡ് ബാധിതർ എന്നിവർക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകൾ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു.ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.

സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത 10,174 കിറ്റുകൾ ഉൾപ്പെടെ 86,09,395 ഓണ കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കിറ്റുകളുടെ വിതരണം പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ മുഖേനയുള്ള വാതിൽപ്പടി വിതരണം വഴി എല്ലാ  ജില്ലകളിലും നടന്നു വരുന്നു.

വിവിധ കാരണങ്ങളാൽ ഓണക്കിറ്റ്  കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾ മൂന്നിനകം കിറ്റുകൾ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും കാർഡുടമകൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ബന്ധപ്പെട്ട ഡി.എസ്.ഒ/ ടി.എസ്.ഒ ഓഫീസുകളുമായി ബന്ധപ്പെടണമെന്നും ഇതിനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയതായും മന്ത്രി അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: