ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
കോട്ടയം: ഉഴവൂർ കരുനെച്ചി ശങ്കരാശ്ശേരീൽ വിജയമ്മ ( 54 ) ആണ് മരിച്ചത് ഉഴവൂർ ടൗണിലെ ഒട്ടോറിക്ഷ ഡ്രൈവറായിരുന്നു . കോട്ടയം വെളിയന്നൂർ പടിഞ്ഞാറ്റേ പീടികയിൽ വെച്ച് നായ് കുറുകെ ചാടിയതിനെ തുടർന്ന് ആണ് ഒട്ടോറിക്ഷ അപകടത്തിൽ പെട്ടത്. സർക്കാരിന്റെ ധനസഹായത്താൽ വനിതകൾക്കുള്ള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത് .