17.1 C
New York
Monday, August 15, 2022
Home Kerala ഓട്ടിസം ബാധിച്ച കുട്ടിയെ മർദിച്ച പിതാവ് അറസ്റ്റിൽ.

ഓട്ടിസം ബാധിച്ച കുട്ടിയെ മർദിച്ച പിതാവ് അറസ്റ്റിൽ.

ഫോർട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്.

പിതാവ് സുധീർ കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. രാവിലെയാണ് സംഭവം നടന്നതെന്നും വിവരം.

മാതാവ് താക്കീത് നല്കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാൾ ക്രൂരമായി മർദിക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു.
സുധീര്‍ പിന്മാറാന്‍ തയാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

എറണാകുളം മട്ടാഞ്ചേരി ചെറലായി കടവിൽ ഓട്ടിസം ബാധിച്ച കുട്ടിയെ മർദിച്ച പിതാവ് അറസ്റ്റിൽ.

ഫോർട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്.

പിതാവ് സുധീർ കുട്ടിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. രാവിലെയാണ് സംഭവം നടന്നതെന്നും വിവരം.

മാതാവ് താക്കീത് നല്കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാൾ ക്രൂരമായി മർദിക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു.
സുധീര്‍ പിന്മാറാന്‍ തയാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: