തിരുവനന്തപുരം :ഈ വർഷത്തെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ. എം. ലീലാവതിക്ക്.* മൂന്നു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. സി. രാധാകൃഷ്ണൻ അധ്യക്ഷനും പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്. സുഗതകുമാരി, എം.ടി. വാസുദേവൻ നായർ, അക്കിത്തം എന്നിവർക്കാണ് നേരത്തെ പുരസ്കാരം ലഭിച്ചിട്ടുള്ളത്. നാലാമത്തെ പുരസ്കാരമാണ് ഡോ.എം ലീലാവതിക്ക് ലഭിച്ചിരിക്കുന്നത്.