17.1 C
New York
Friday, September 17, 2021
Home Kerala ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം.

ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന രാജ്യത്തിനായി വെങ്കല മെഡല്‍ ഉറപ്പാക്കിക്കഴിഞ്ഞു. ഒളിമ്പിക്സ് ബോക്സിംഗ് വനിതകളുടെ 64-69 കിലോഗ്രാം വെല്‍റ്റര്‍ വിഭാഗത്തില്‍ ലോവ്ലിന ബോര്‍ഗോഹെയിന്റെ സെമി എതിരാളി തുര്‍ക്കിയുടെ ബുസെനസ് സുര്‍മെനലിയാണ്

ഓഗസ്ത് 4 ന് രാവിലെ 11 മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം. അസമില്‍ നിന്ന് ഒളിമ്ബിക്സിന് യോഗ്യത നേടുന്ന ആദ്യ ബോക്സര്‍ കൂടിയാണ് ലോവ്ലിന.
മുഹമ്മദ് അലിയും മൈക്ക് ടൈസനുമാണ് ലോവ്ലിനയുടെ ആരാധനാപാത്രങ്ങള്‍.അസമിലെ ഗോലഗാട്ട് ജില്ലയിലെ സരുപത്താര്‍ നിയോജക മണ്ഡലത്തില്‍പ്പെട്ട ബരോമുഖിയ ഗ്രാമത്തിലാണ് ലോവ്ലിനയുടെ ജന്മസ്ഥലം. ബോക്സിങ് റിങ്ങുകളില്ലാത്ത, അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ഒരു സ്ഥലത്തുനിന്നാണ് ലോവ്ലിന ഇന്ന് ഒളിമ്ബിക്സ് എന്ന മഹാവേദിയില്‍ എത്തിനില്‍ക്കുന്നത്. കഠിന പ്രയത്നവും നിശ്ചയദാര്‍ഢ്യവുമാണ് ഈ 24 കാരി ബോക്സറുടെ കൈമുതല്‍.

2018-ലെ വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് ലോവ്ലിന ശ്രദ്ധേയയായത്. 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള വനിതാ ബോക്സിങ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ദില്ലിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ബോക്സിങ് ടൂര്‍ണമെന്റില്‍ സ്വര്‍ണമെഡല്‍ നേടി ഈ അസമീസ് താരം കരുത്ത് കാട്ടി. 2019-ല്‍ നടന്ന വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പിലും താരം വെങ്കലം നേടി.

കഴിഞ്ഞ വര്‍ഷം ലോവ്ലിനയെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. അച്ഛന്‍ ടിക്കെനും അമ്മ മമോനി ബോര്‍ഗോഹൈനും നല്‍കിയ പിന്തുണയാണ് ലോവ്ലിനയുടെ കരുത്ത്. സ്വര്‍ണമെഡല്‍ ലക്ഷ്യമിട്ട് ലോവ്ലിന സെമി ഫൈനല്‍ പോരാട്ടത്തിനൊരുങ്ങുമ്ബോള്‍ രാജ്യത്തെ കായിക പ്രേമികള്‍ ഏറെ പ്രതീക്ഷയിലാണ്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com