17.1 C
New York
Tuesday, May 24, 2022
Home Kerala ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

ഒരു മുന്നണിയേയും അകറ്റി നിര്‍ത്തില്ലെന്ന് യാക്കോബായ സഭ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്.

നിയമസഭാ തെരഞ്ഞെടുപ്പ് യാക്കോബായ സഭയ്‍ക്ക് നിര്‍ണായകമാണ്.

സഭ ഇപ്പോള്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയില്‍ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം.
അത്തരം സാഹചര്യം ആണുള്ളത്.

സഭയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. നിലവില്‍ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.

സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകള്‍ കിട്ടണം.

സഭക്ക് സ്വാധീനം ഉള്ള മണ്ഡലങ്ങള്‍ പലതുണ്ട്. എറണാകുളം ജില്ലയില്‍ പല മണ്ഡലങ്ങളിലും സഭ നിര്‍ണായക സ്വാധീനം പുലര്‍ത്തുന്നുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു

സഭയുടെ സമരം സംസ്ഥാന സര്‍ക്കറിനോടുള്ള വിലപേശല്‍ അല്ല. പരിഹാരം ഉണ്ടകും എന്ന് പ്രതീക്ഷിച്ചു പോയി. സര്‍ക്കാരിന് എതിരെ അല്ല സമരം ചെയ്തത്. ശബരിമലയും പള്ളി തര്‍ക്ക വിധിയും കൂട്ടി കുഴച്ചത് യുഡിഫിലെ ഒരു നേതാവാണെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിമര്‍ശിച്ചു. സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇപ്പോള്‍ ആലോച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭ വലിയ പ്രതിസന്ധി നേരിടുന്നു. 52 പള്ളികള്‍ നഷ്ടപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സ്വത്ത്‌ പിടിച്ചെടുക്കുന്നു. കേന്ദ്ര സര്‍ക്കാരില്‍ വിശ്വാസക്കുറവില്ലെന്ന് യാക്കോബായ സഭ. സംസ്ഥാന സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. സംസ്ഥാനത്തിന് പരിഹരിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കും. കോടതിയില്‍ വിശ്വാസം ഇല്ലാതായിട്ടില്ലെന്നും ഭരണ കര്‍ത്താക്കള്‍ പരിഹാരം ഉണ്ടാക്കി തരാന്‍ സന്നദ്ധരാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി. സെമിത്തേരി ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധമുണ്ട്. എതിര്‍ക്കില്ലെന്ന് പ്രതിപക്ഷം അടക്കം പറഞ്ഞിരുന്നു. ഇതിനെതിരെയും ഓര്‍ത്തഡോക്സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: