17.1 C
New York
Sunday, September 19, 2021
Home Kerala ഒരു കിലോയിലേറെ ഹാഷിഷുമായി, രണ്ട് യുവതികൾ കൊല്ലം പുനലൂരിൽ അറസ്റ്റിലായി.

ഒരു കിലോയിലേറെ ഹാഷിഷുമായി, രണ്ട് യുവതികൾ കൊല്ലം പുനലൂരിൽ അറസ്റ്റിലായി.

ആന്ധ്രപ്രദേശ് സ്വദേശികളാണ് അറസ്റ്റിലായ യുവതികൾ.

പുനലൂർ: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിനികളായ എൽസാകുമാരി, പങ്കി ഈശ്വരിയമ്മ എന്നിവരെയാണ് പുനലൂരിൽ നിന്നും എക്സൈസ് സംഘം ഹാശീഷ് ഓയിലുമായി പിടികൂടിയത്. 1.2 കിലോഗ്രാം ഹാഷിഷ് യുവതികളിൽ നിന്ന് പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സിഐ. സുദേവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പുനലൂർ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് യുവതികൾക്ക് വേണ്ടി തിരച്ചിൽ നടത്തിയത്. പുനലൂർ കാര്യാറ റോഡിലെ റെയിൽവേ അടിപ്പാത നിന്നുമാണ് യുവതികളെ പിടികൂടിയത്.

സ്ത്രീകളെ ഉപയോഗിച്ച് കേരളത്തിലേക്ക് ഹാശിഷ് ഓയിൽ കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു പരിശോധന.

വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് പറഞ്ഞു. കേസെടുക്കുന്നതിനായി അറസ്റ്റിലായ യുവതികളെയും ഹാശീഷ് ഓയിലും അഞ്ചൽ എക്സൈസ് റേഞ്ചിന് കൈമാറി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: