ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
തന്റെ അസിസ്റ്റന്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയത് ചട്ടപ്രകാരമല്ലെന്നും ചട്ടപ്രകാരം ആയിരിക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ചട്ടം 165 ന്റെ പരിരക്ഷ എംഎൽഎമാർക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവർക്കും ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കറെ മാറ്റണമെന്ന പ്രതിപക്ഷം ആവശ്യപ്പെട്ട കത്തിൽ യുക്തമായ തീരുമാനമെടുക്കും. മുൻപ് പ്രതിപക്ഷ ആവശ്യം തള്ളിയത് നടപടി ചട്ടപ്രകാരം അല്ലാത്തതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.