17.1 C
New York
Wednesday, January 19, 2022
Home Health ഒമിക്രോൺ ബാധിച്ച രോഗികളിൽ കണ്ട് വരുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

ഒമിക്രോൺ ബാധിച്ച രോഗികളിൽ കണ്ട് വരുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. ഡെൽറ്റയെ കീഴടക്കി അമേരിക്ക പോലുള്ള രാജ്യങ്ങളിലെ പ്രബല വകഭേദമായി ഒമിക്രോൺ മാറിക്കഴിഞ്ഞു. അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചയിലുണ്ടായ അണുബാധകളിൽ 73 ശതമാനവും ഒമിക്രോൺ മൂലമായിരുന്നു.

പുതിയ വേരിയന്റിന്റെ ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ആരോ​ഗ്യവിദ​​ഗ്ധർ. പിസിആർ കൂടാതെ ആന്റിജൻ പരിശോധനകൾക്ക് ഒമിക്രോണിനെ കണ്ടെത്താനാകും. പ്രാഥമിക ഡാറ്റയിൽ നിന്ന് ചില രോഗലക്ഷണ വ്യത്യാസങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇൻഷുറർ കമ്പനിയിൽ നിന്ന് കഴിഞ്ഞ ആഴ്‌ച പുറത്തുവിട്ട ഡാറ്റ സൂചിപ്പിക്കുന്നത്, ദക്ഷിണാഫ്രിക്കക്കാരിൽ ഒമിക്രോൺ ബാധിച്ചവരിൽ വരണ്ട ചുമ, പേശി വേദന, തൊണ്ടവേദന, നടുവേദന എന്നിവ ഉണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ഇവയെല്ലാം ഡെൽറ്റയുടെയും യഥാർത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണെന്ന് പെൻസിൽവാനിയ സർവകലാശാലയിലെ അഡ്‌ജക്‌റ്റ് പ്രൊഫസറും ഡിയർ പാൻഡെമിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവുമായ ആഷ്‌ലി ഇസഡ് റിട്ടർ പറഞ്ഞു.

ഒമിറോൺ വേരിയന്റും മുമ്പത്തെ വകഭേദങ്ങളിലും തമ്മിൽ രോഗലക്ഷണങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് പറയാൻ ഇപ്പോഴും തെളിവു​കളൊന്നുമില്ലെന്നും ആഷ്‌ലി ഇസഡ് കൂട്ടിച്ചേർത്തു. രുചിയും മണവും നഷ്‌ടപ്പെടുത്തുന്നത് മുമ്പത്തെ വേരിയന്റുകളേക്കാൾ ഒമിക്രോണിന് കുറവായിരിക്കാം.

യഥാർത്ഥ SARS-CoV-2 ബാധിച്ച രോഗികളിൽ 48 ശതമാനം പേർക്ക് മണം നഷ്ടപ്പെടുകയും 41 ശതമാനം പേർക്ക് രുചി നഷ്ടപ്പെടുകയും ചെയ്തതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതായി ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ​ഗവേഷകനായ ഡോ. ഓട്ടോ ഒ. യാങ് പറഞ്ഞു.

ഒമക്രോണിന് കുറഞ്ഞ ഇൻകുബേഷൻ സമയമുണ്ടെന്നാണ് കരുതുന്നത്. വാക്‌സിനേഷൻ എടുത്ത ആളുകളിൽ ഡെൽറ്റ അല്ലെങ്കിൽ യഥാർത്ഥ കൊറോണ വൈറസ് ബാധിച്ചാൽ തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്. വാക്സിനേഷൻ എടുക്കാത്ത രോഗികൾക്ക് ശ്വാസതടസ്സവും ചുമയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ പറഞ്ഞു.

വാക്സിനേഷൻ എടുത്ത ഒമിക്രോൺ രോഗികളിൽ തലവേദന, ശരീരവേദന, പനി എന്നിവ പ്രകടമായതായി പറയുന്നതായി ഡോ. ക്ലാർക്ക് പറഞ്ഞു. ഒമിക്രോൺ ബാ​ധിച്ച മിക്ക രോ​ഗികളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് പ്രകടമാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: