17.1 C
New York
Saturday, September 25, 2021
Home Kerala ഒമാനിൽ വാഹനാപകടം. ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു.

ഒമാനിൽ വാഹനാപകടം. ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു.

ഒമാനിൽ വാഹനാപകടം. ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട് പേർ മരിച്ചു.

സുഹൈൽ ബഹ്​വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസി​ൻ്റെ മകൻ ആൽവിൻ (22),
മഹാരാഷ്​ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ്​ മരിച്ചത്​.
രണ്ട് പേർക്ക് പരിക്കേറ്റു.

അപകടത്തിൽ പെട്ടത് സുഹൃത്തുക്കളും, മസ്ക്കറ്റ് ഇന്ത്യൻ സ്​കൂളിലെ പൂർവവിദ്യാർഥികളും.

മസ്​കത്തിൽ നിന്ന്​ 75 കിലോമീറ്റർ അകലെ സമായീലിൽ ഞായറാഴ്​ച ഉച്ചക്ക്​ ഒന്നരയോടെയായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച്​ റോഡരികിലെ താഴ്ച്ചലേക്ക്​ ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ്​ സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്​ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ്​ അപകടത്തിൽ പെട്ടത്​. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്​. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്​. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ്​ അപകട കാരണമെന്നാണ്​ കരുതുന്നത്​.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ്...

ആലപ്പുഴയിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു, ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. കൊല്ലത്ത് നിന്നും എറണാകുളത്തെ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും.

കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ...

കൊവിഡ് അവലോകന യോഗം ഇന്ന്, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: