ഇടുക്കി: ഒന്നരക്കിലോ കഞ്ചാവുമായി തൊടുപുഴയിൽ ഒരാൾ പിടിയിൽ. അണക്കര സ്വദേശി താഴത്തെ പടവിൽ മനുജോൺസൺ (25) ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഒരാൾ ഓടി രക്ഷപ്പെട്ടു. ഏഴല്ലൂർ സ്വദേശി പെരുമ്പാറയിൽ വീട്ടിൽ ഷെമന്‍റ് പി.ജോസഫാണ് രക്ഷപ്പെട്ടത്. ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് ഏഴല്ലൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളിക്ക് സമീപം നടത്തിയ തെരച്ചിലിലാണ് പ്രതി പിടിയിലാകുന്നത്