17.1 C
New York
Wednesday, August 10, 2022
Home Kerala ഐ പി എൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് സൂപ്പർ ഓവറിൽ ജയം

ഐ പി എൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് സൂപ്പർ ഓവറിൽ ജയം

ഐ പി എൽ; ഹൈദരാബാദിനെതിരെ ഡൽഹിക്ക് സൂപ്പർ ഓവറിൽ ജയം

ആവേശകരമായ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിന് ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ സൂപ്പർ ഓവറിലാണ് പരാജയപ്പെടുത്തിയത്. നിശ്ചിത ഓവറിൽ ഡൽഹി ഉയർത്തിയ 159 റൺസ് പിന്തുടർന്ന ഹൈദരാബാദും 159 റൺസ് സ്കോർ ചെയ്തു. ഇതോടെയാണ് സൂപ്പർ ഓവറിലൂടെ വിജയിയെ നിശ്ചയിച്ചത്.

സ്കോർ:
ഡൽഹി: 159/4
ഹൈദരാബാദ്: 159/7

പൃഥ്വി ഷായും ശിഖാർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. 81 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തു. ഷാ 53(39) ഉം ധവാൻ 28(26) റൺസുമെടുത്തു. നായകൻ ഋഷഭ് പന്ത് 37(27), സ്റ്റീവ് സ്മിത്ത് 34 (25) എന്നിവരും തിളങ്ങി. എന്നാൽ അവസാന ഓവറുകളിൽ സ്കോറിംഗിന് പ്രതീക്ഷിച്ചത്ര വേഗം കൂട്ടാൻ ഡൽഹിക്കായില്ല.

മറുവശത്ത് ഹൈദരാബാദിൻ്റെ തുടക്കം മെച്ചപ്പെട്ടതായിരുന്നില്ല. നായകൻ ഡേവിഡ് വാർനർ നിലയുറപ്പിക്കും മുമ്പ് പുറത്തായി. എന്നാൽ ജോണി ബെയർസ്റ്റോ തകർത്തടിച്ചു. 18 പന്തിൽ 38 റൺസെടുത്താണ് ബെയർസ്റ്റോ പുറത്തായത്. പിന്നീട് കെയ്ൻ വില്ല്യംസൺ പോരാട്ടം നയിച്ചു. മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടും വില്ല്യംസൺ പിടിച്ചുനിന്നു. അവസാന ഓവറിൽ 16 റൺസാണ് ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 15 റൺസ് എടുക്കാനേ വില്ല്യംസണും ജഗദീശ സുചിത്തിനും കഴിഞ്ഞുള്ളൂ. 51 പന്തിൽ 66 റൺസോടെ വില്ല്യംസൺ പുറത്താകാതെ നിന്നു.

മാച്ച് ടൈ ആയതോടെ വിജയികളെ നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്നു. സൂപ്പർ ഓവറിൽ ഹൈദരാബാദാണ് ആദ്യം ബാറ്റ് ചെയ്തത്. അക്ഷർ പട്ടേൽ എറിഞ്ഞ ഓവറിൽ ഏഴ് റൺസ് എടുക്കാനേ ഹൈദരാബാദിന് സാധിച്ചുള്ളൂ. റഷീദ് ഖാൻ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ ഡൽഹി ലക്ഷ്യത്തിലെത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: