17.1 C
New York
Saturday, August 13, 2022
Home Kerala ഐ പി എൽ: റോയൽ ചലഞ്ചേഴ്സിന് ഒരു റൺസിന്റെ ആവേശ വിജയം

ഐ പി എൽ: റോയൽ ചലഞ്ചേഴ്സിന് ഒരു റൺസിന്റെ ആവേശ വിജയം

ഡൽഹിയെ എറിഞ്ഞുപിടിച്ച് ബാംഗ്ലൂർ; ഒരു റൺസിൻ്റെ ആവേശ വിജയം

ആവേശകരമായ അവസാനഓവറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എറിഞ്ഞുപിടിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഒരു റൺസിൻ്റെ ആവേശ വിജയം. ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 170 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. തകർത്തുകളിച്ച ഷമ്രോൺ ഹെറ്റ്മേയറും ക്യാപ്റ്റൻ ഋഷഭ് പന്തും ക്രീസിൽ നിന്നിട്ടും മനോഹരമായി അവസാനഓവർ പൂർത്തിയാക്കിയ മുഹമ്മദ് സിറാജാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്.

സ്കോർ:
ബാംഗ്ലൂർ: 171/5
ഡൽഹി: 170/4

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനെ എ ബി ഡിവില്ലിയേഴ്സാണ് മികച്ച ടോട്ടലിൽ എത്തിച്ചത്. 42 പന്തിൽ മൂന്ന് ഫോറും അഞ്ച് സിക്സുമടക്കം 75 റൺസ് നേടി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. രജത് പടിദർ 31(22), ഗ്ലെൻ മാക്സ് വെൽ 25(20) എന്നിവരും മികച്ച സംഭാവന നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. 47 റൺസിനിടെ പൃഥ്വി ഷാ 21(18) ഉൾപ്പെടെ മൂന്ന് പ്രധാന ബാറ്റ്സ്മാൻമാരുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ഋഷഭ് പന്തും മാർക്ക് സ്റ്റോയിനിസും ഒത്തുചേർന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോർ ഉയർത്തി. സ്റ്റോയിനിസ് 22(17) പുറത്തായെങ്കിലും ഷമ്രോൺ ഹെറ്റ്മേയർ ഋഷഭ് പന്തിന് മികച്ച പിന്തുണ നൽകി. കൂറ്റനടികളിലൂടെ ഡൽഹിയെ വിജയത്തിലേയ്ക്ക് അടുപ്പിച്ച ഹെറ്റ്മേയറും ഋഷഭ് പന്തും ഇതിനിടെ അർദ്ധ സെഞ്ച്വറിയും കടന്നു. പക്ഷെ വിജയം ഡൽഹിക്കൊപ്പം നിന്നില്ല. 58(48) റൺസെടുത്ത് പന്തും 53(25) റൺസെടുത്ത് ഹെറ്റ്മേയറും പുറത്താകാതെ നിന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...

ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ 10 ദിവസങ്ങളിൽ മാസ്കുകൾ നിർബന്ധമാക്കി

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിലെ സ്കൂൾ ഡിസ്ട്രിക്റ്റ് പുതിയ അധ്യയന വർഷത്തിനായുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ പുറത്തിറക്കി. വെള്ളിയാഴ്ച സൂപ്രണ്ട് ഡോ. ടോണി വാട്ടിംഗ്ടണും മറ്റ് ജില്ലാ ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളിൽ തീരുമാനമെടുത്തു. സിറ്റിയിലെ കൊവിഡ്...

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

  വാഷിംഗ്ടൺ ഡി.സി.: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്ളോറിഡായിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ് ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കൽ ഇടതുപക്ഷ...

ഭവനരഹിതനെ തൊഴിക്കുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്ക്സിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തണമെന്ന് ഗ്രാന്റ് ജൂറി

ഡാളസ്: അംഗവൈക്യല്യമുള്ളതും , ഭവനരഹിതനുമായ 46 വയസ്സുകാരനെ റോഡിലിട്ടു പുറംകാലിന് തൊഴിക്കുകയും, ചവിട്ടുകയും, തള്ളിയിടുകയും ചെയ്ത പാരാ മെഡിക്കൽ സ്റ്റാഫിനെ ക്രിമിനൽ കേസ്സിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാന്റ് ജൂറി വിസമ്മതിച്ചു. 2019 ലായിരുന്നു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: