17.1 C
New York
Monday, February 6, 2023
Home Kerala ഐ പി എൽ: രാജസ്ഥാന് ആദ്യ ജയം

ഐ പി എൽ: രാജസ്ഥാന് ആദ്യ ജയം

Bootstrap Example

ഐ പി എൽ: രാജസ്ഥാന് ആദ്യ ജയം

ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റിൻ്റെ ആവേശ ജയം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം രണ്ട് പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. അവസാന ഓവറുകളിൽ തകർത്തുകളിച്ച ക്രിസ് മോറിസാണ് രാജസ്ഥാന് ആവേശ വിജയം സമ്മാനിച്ചത്.

സ്കോർ:
ഡൽഹി: 147/8
രാജസ്ഥാൻ: 150/7

നായകൻ ഋഷഭ് പന്തിൻ്റെ ഇന്നിംഗ്സാണ് ഡൽഹിക്ക് കരുത്തായത്. 32 പന്തിൽ 51 റൺസെടുത്താണ് ഋഷഭ് പന്ത് പുറത്തായത്. രാജസ്ഥാനായി ഉനദ്കട്ട് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ്റെ മുൻനിര ബാറ്റ്സ്മാൻമാർ പരാജയമായപ്പോൾ 43 പന്തിൽ 62 റൺസെടുത്ത ഡേവിഡ് മില്ലറാണ് ഇന്നിംഗ്സിൻ്റെ നട്ടെല്ലായത്. അവസാന ഓവറിലെ നാലാം പന്ത് സിക്സറിന് പറത്തി ക്രിസ് മോറിസ് രാജസ്ഥാന് ആദ്യവിജയം സമ്മാനിച്ചു. 18 പന്തിൽ 36 റൺസാണ് മോറിസ് അടിച്ചെടുത്തത്. ഡൽഹിക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: