17.1 C
New York
Thursday, August 11, 2022
Home Kerala ഐ പി എൽ: പഞ്ചാബിനെതിരെ ഡൽഹിക്ക് ജയം

ഐ പി എൽ: പഞ്ചാബിനെതിരെ ഡൽഹിക്ക് ജയം

ഐ പി എൽ: പഞ്ചാബിനെതിരെ ഡൽഹിക്ക് ജയം

പഞ്ചാബ് കിംഗ്സിൻ്റെ ബാറ്റിംഗ് കരുത്തിന് അതേ നാണയത്തിൽ മറുപടി നൽകിയ ഡൽഹി ക്യാപ്പിറ്റൽസിന് ആറ് വിക്കറ്റിൻ്റെ ഉജ്ജ്വല വിജയം. പഞ്ചാബ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ ഡൽഹി മറികടന്നു. 49 പന്തിൽ 92 റൺസെടുത്ത ശിഖാർ ധവാൻ്റെ മനോഹര ഇന്നിംഗ്സാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്.

സ്കോർ:
പഞ്ചാബ്: 195/4
ഡൽഹി: 198/4 (18.2)

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് നായകൻ കെ എൽ രാഹുലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ രാഹുലും 61 (51), മായങ്കും 69 (36) പുറത്തായതോടെയാണ് പഞ്ചാബിൻ്റെ സ്കോറിംഗിന് വേഗം കുറഞ്ഞതും 195ൽ ഒതുങ്ങിയതും.

ശിഖാർ ധവാനിലൂടെയും പൃഥ്വി ഷായിലൂടെയുമായിരുന്നു ഡൽഹിയുടെ മറുപടി. ഷാ 32 (17) പുറത്തായെങ്കിലും ധവാൻ ഉറച്ചുനിന്നു. 13 ബൗണ്ടറിയും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ധവാൻ്റെ ഇന്നിംഗ്സ്. സ്കോർ 152 ൽ നിൽക്കെ ധവാൻ പുറത്തായെങ്കിലും സ്‌റ്റോയിനിസ് 27 (13) ഡൽഹിയെ വിജയത്തിലേയ്ക്ക് എത്തിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: