ഐ പി എൽ: കൊൽക്കത്തയ്ക്ക് വിജയത്തുടക്കം
ഹൈദരാബാദിനെതിരെ ജയം 10 റൺസിന്
ഐ പി എല്ലിൻ്റെ പതിനാലാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിനാണ് പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 188 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
സ്കോർ:
കൊൽക്കത്ത: 187/6
ഹൈദരാബാദ്: 177/5
നിതീഷ് റാണയുടെ (56 പന്തിൽ 80) ബാറ്റിംഗ് കരുത്തിലാണ് കൊൽക്കത്ത മികച്ച സ്കോർ പടുത്തുയർത്തിയത്. രാഹുൽ ത്രിപതിയും 53(29) തിളങ്ങി. ഹൈദരാബാദിനായി മനീഷ് പാണ്ഡെയും 61(44) ജോണി ബെയർസ്റ്റോയും 55(40) പൊരുതിയെങ്കിലും ഫലം കണ്ടില്ല.