17.1 C
New York
Saturday, August 13, 2022
Home Kerala ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം.

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം.

മുന്നിലോടി ചെന്നൈ എക്സ്പ്രസ്; ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് ജയം

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വിജയക്കുതിപ്പിന് മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദിനും മറുപടിയുണ്ടായില്ല. ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഹൈദരാബാദ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. വിജയത്തോടെ ചെന്നൈ പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

സ്കോർ:
ഹൈദരാബാദ്: 171/3
ചെന്നൈ: 173/3 (18.3)

ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ ജോണി ബെയർസ്റ്റോയെ നിലയുറപ്പിക്കും മുമ്പ് നഷ്ടമായി. ക്യാപ്റ്റൻ ഡേവിഡ് വാർനർ വിക്കറ്റ് കളയാതെ പിടിച്ചുനിന്നെങ്കിലും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ മനീഷ് പാണ്ഡെ അവസരത്തിനൊത്ത് ഉയർന്നു. ഇരുവരും ചേർന്ന് 106 റൺസ് കൂട്ടിച്ചേർത്തു. 61(46) റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിൻ്റെ ടോപ് സ്കോറർ. വാർനർ 57(55) റൺസെടുത്ത് പുറത്തായി. അവസാനഓവറുകളിൽ കെയ്ൻ വില്യംസണിൻ്റെ (10 പന്തിൽ 26) തകർപ്പനടിയാണ് ഹൈദരാബാദിനെ 171 റൺസിൽ എത്തിച്ചത്.

തുടർവിജയങ്ങളുടെ ആത്മവിശ്വാസം ചെന്നൈയുടെ ബാറ്റിംഗിലും പ്രതിഫലിച്ചു. ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്ക് വാദും ഫാഫ് ഡുപ്ലെസിസും ഹൈദരാബാദ് ബൗളർമാർക്ക് ഒരു സാധ്യതയും നൽകിയില്ല. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 129 റൺസ് കൂട്ടിച്ചേർത്തു. 44 പന്തിൽ 75 റൺസെടുത്ത ഗെയ്ക്ക് വാദാണ് ആദ്യം പുറത്തായത്. സ്കോർ 148 ൽ നിൽക്കെ ഡുപ്ലെസിസിനെയും(38 പന്തിൽ 56) മോയീൻ അലിയെയും നഷ്ടമായി. എന്നാൽ സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ചെന്നൈയെ വിജയത്തിലെത്തിച്ചു. റഷീദ്ഖാനാണ് മൂന്ന് വിക്കറ്റും നേടിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: