ഐ പി എല്ലിൽ ആദ്യജയം ബാംഗ്ലൂരിന്
മുംബൈയ്ക്കെതിരെ ജയം രണ്ട് വിക്കറ്റിന്
ഐ പി എൽ 14-ാം സീസണിലെ ആദ്യ ജയം ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിനാണ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം ഇന്നിംഗ്സിലെ അവസാന പന്തിൽ ബാംഗ്ലൂർ മറികടന്നു.
സ്കോർ:
മുംബൈ 159/9 (20)
ബാംഗ്ലൂർ 160/8 (20)
49 റൺസെടുത്ത ക്രിസ് ലിൻ ആണ് മുംബൈയുടെ ടോപ് സ്കോറർ. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. 48 റൺസെടുത്ത എ ബി ഡിവില്ലിയേഴ്സിൻ്റെ കരുത്തിലാണ് ബാംഗ്ലൂർ വിജയം പിടിച്ചത്.