ഐ എസ് എൽ: എ ടി കെ ഫൈനലിൽ
നോർത്ത് ഈസ്റ്റിനെ യാണ് എ ടി കെ പരാജയപ്പെടുത്തിയത്
മുംബൈ-എ ടി കെ ഫൈനൽ 13ന്
എ ടി കെ മോഹൻ ബഗാൻ ഐ എസ് എല്ലിൻ്റെ കലാശപ്പോരാട്ടത്തിന്. രണ്ടാംപാദ സെമിഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1 ന് (ഇരുപാദങ്ങളിലുമായി 3 -2) പരാജയപ്പെടുത്തിയാണ് എ ടി കെയുടെ ഫൈനൽ പ്രവേശം.
എ ടി കെ യ്ക്കായി 38-ാം മിനിറ്റിൽ ഡേവിഡ് വില്യംസും 68-ാം മിനിറ്റിൽ മൻവീർ സിംഗുമാണ് ഗോൾ നേടിയത്. 74 -ാം മിനിറ്റിൽ വി പി സുഹൈറിൻ്റെ വകയായിരുന്നു നോർത്ത് ഈസ്റ്റിൻ്റെ ഗോൾ. 82-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഒപ്പമെത്താൻ ലഭിച്ച അവസരം നോർത്ത് ഈസ്റ്റിൻ്റെ മഷാഡോ നഷ്ടപ്പെടുത്തി.
മുംബൈ സിറ്റി എഫ് സി- എ ടി കെ മോഹൻ ബഗാൻ ഫൈനൽ മത്സരം 13 ന് ഫറ്റോർഡ സ്‌റ്റേഡിയത്തിൽ നടക്കും.