ഐസ്ആർഒ ചെയർമാൻ കെ. ശിവന്റെ മകന് ചട്ടങ്ങൾ മറികടന്ന് എൽപിഎസ്സിയിൽ ജോലി നൽകിയെന്ന് പരാതി.
ജനുവരി 25നാണ് ശിവന്റെ മകൻ സിദ്ധാർത്ഥന് തിരുവനന്തപുരം വലിയ മലയിലെ ഐഎസ്ആർഒ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്ററിൽ ജോലി നൽകിയത്.
നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്നുള്ള പരാതിയിൽ സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എൽപിഎസ്സി ഡയറക്ടർ വി. നാരായണൻ സിദ്ധാർത്ഥന് ജോലി നൽകുന്നതിനായി ഗൂഡാലോചന നടത്തിയെന്നും സ്വജനപക്ഷപാതത്തോടെ നീക്കം നടത്തിയെന്നുമാണ് പരാതി. ശിവൻ ഇസ്രോ ചെയമാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പായി സിദ്ധാർത്ഥന്റെ നിയമനം നടത്താൻ നാരായണൻ തിടുക്കം കാട്ടിയെന്നും പരാതിയിൽ പറയുന്നു.