ഐശ്വര്യ കേരളയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകും : മോൻസ് ജോസഫ്
കോട്ടയം : കേരളം ഭരിച്ചു മുടിച്ച ഇടതു സർക്കാരിന്റെ അഴിമതിയും , കൊലപാതക രാഷ്ട്രീയവും, ദുർഭരണവും തുറന്നുകാട്ടുവാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്ക് കോട്ടയം ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
ഈ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ LDF ദൂർ ഭരണത്തിൽ നിന്നും കേരള മോജന യാത്രാ യായി മാറുമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.
കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു.
പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം Ex എം പി മുഖ്യപ്രസംഗം നടത്തി.
കെ എഫ് വർഗീസ്, പ്രിൻസ് ലൂക്കോസ്, ജയ്സൺ ജോസഫ് , വി.ജെ.ലാലി, മാഞ്ഞൂർ മോഹൻകുമാർ , മജു പുളിക്കൽ, മൈക്കിൾ ജയിംസ്, ജോസ്മോൻ മുണ്ടക്കൽ, കെ.പി.പോൾ , പി സി പൈലോ, കുര്യൻ പി. കുര്യൻ , എ സി ബേബിച്ചൻ , സാബു പീടികക്കൽ, അജി.കെ.ജോസ് ,പ്രസാദ് ഉരുളികുന്നം, സ്റ്റീഫൻ ചാഴികാടൻ, സാബു ഉഴുങ്ങാലിൽ, സെബാസ്റ്റ്യൻ ജോസഫ് , ഷൈജി ഒട്ടപ്പള്ളി, ഷിബു പൂവേലിൽ, കുഞ്ഞുമോൻ ഒഴുകയിൽ , ടോമി നരിക്കുഴി ,റസിം മുതുകാട്ടിൽ, സി.എം. ജോർജ് , ജോസ് പാറേട്ട് , പ്രതീഷ് പട്ടിത്താനം തുടങ്ങിയവർ പ്രസംഗിച്ചു.