പ്രതിപക്ഷ നേതാവിന്റ ഐശ്വര്യകേരളയാത്ര നാളെ തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. സമാപനത്തിന് രാഹുൽ എത്തും.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയും രാവിലെ ചേരുന്നുണ്ട്.
ചൊവ്വാഴ്ച ശംഖുമുഖം കടപ്പുറത്തെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
ശബരിമല മുതല്‍ പി.എസ്.സി സമരം വരെ ചര്‍ച്ച ചെയ്താണ് ഐശ്വര്യകേരളയാത്ര തലസ്ഥാനത്തേക്ക് എത്തുന്നത്
പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന യുവജന സംഘടനകള്‍ക്കും യാത്രയുടെ വരവ് ഊര്‍ജം പകരും. ജില്ലാ അതിര്‍ത്തിയായ മുക്കടയില്‍ രാവിലെ ഒന്‍പതരയ്ക്കാണ് സ്വീകരണം. തുടര്‍ന്ന് വാദ്യമേളങ്ങളുടേയും ഇരുചക്ര വാഹനങ്ങളുടേയും അകമ്ബടിയോടെ വര്‍ക്കലയിലേക്ക്. ആറ്റിങ്ങല്‍, ചിറയിന്‍ കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര എന്നിവിടങ്ങളിലും യാത്രയ്ക്ക് സ്വീകരണം നല്‍കും.
ഞായറാഴ്ച രാവിലെ കന്റോണ്‍മെന്റ് ഹൗസില്‍ വിവിധ സംഘടന പ്രതിനിധികളുമായി ചര്‍ച്ച, തുടര്‍ന്ന് വാര്‍ത്താസമ്മേളനം. കാട്ടാക്കട, ഉച്ചക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി യാത്ര വൈകിട്ട് പാറശാലയില്‍ സമാപിക്കും. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. യാത്ര സമാപിക്കുന്നതോടെ യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകളും കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളും വീണ്ടും സജീവമാകും. സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായുള്ള ചര്‍ച്ച തുടങ്ങിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.