17.1 C
New York
Saturday, September 18, 2021
Home Kerala ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ .

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ .

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മകനും അമ്മയും സമാന കേസിൽ വീണ്ടും അറസ്റ്റിലായി.

കോഴിക്കോട് രാമനാട്ടുകര നികേതം വീട്ടിൽ വിബിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് ഗുരുവായൂർ എ.സി പി. കെ.ജി.സുരേഷ്, സി.ഐ. സി. പ്രോമാനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരേയും അറസ്റ്റ് ചെയ്തത്. 14 ലക്ഷത്തിന്റെ കാർ വാങ്ങാനായി ലോണെടുത്ത ശേഷം വിലകുറഞ്ഞ വണ്ടിയെടുക്കുകയും ആർ.സി ബുക്ക് തിരുത്തി അതേ വാഹനമാണെന്ന് കാണിച്ച് ബാങ്കിനെ കബളിപ്പിക്കുകയുമായിരുന്നു. പിന്നീട് മറ്റൊരു വാഹനത്തിന് 10 ലക്ഷവും വായ്പ എടുത്തിരുന്നു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെ കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകുകയായിരുന്നു. വിബിൻ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം കാർത്തിക് വേണു ഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. വാഹന പരിശോധനക്കിടെയാണ് ഇയാളെ ഗുരുവായൂരിൽ നിന്ന് പോലീസ് പിടികൂടിയത്. സമാന കേസിൽ 2019 ഒക്ടോബർ 27ന് അമ്മയേയും മകനേയും ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ തട്ടിപ്പ് ആവർത്തിച്ച് വരികയാണെന്ന് എ.സി.പി.കെ.ജി.സുരേഷ് പറഞ്ഞു.(ബൈറ്റ്) ഗുരുവായൂരിലെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശി സുധയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലായിരുന്നു നേരത്തെ ഇവർ അറസ്റ്റിലായത്. പിന്നീട് ഇവർക്കെതിരെ ബാങ്കുകാർ അടക്കം നിരവധി പേർ പരാതിയുമായി രംഗത്തെത്തി. വിബിൻ ഐപി.എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്ന് ആഡംബര കാറുകൾ വായ്പയെടുക്കുകയും പിന്നീട് വായ്പ അടച്ച് തീർന്നതായുള്ള വ്യാജരേഖയുണ്ടാക്കി കാർ മറിച്ച് വിൽപ്പന നടത്തുകയുമാണ് പതിവ്. തൃശൂർ സിവിൽ സ്റ്റേഷൻ ലോക്കൽഫണ്ട് ഓഡിറ്റ് ഓഫീസർ എന്ന വ്യാജ രേഖയുണ്ടാക്കി ശ്യാമളയാണ് വിബിന് ബാങ്കുകളിൽ ജാമ്യം നിന്നിരുന്നത്. നേരത്തെ അറസ്റ്റിലായ ശേഷം ഐ.പി.എസ് പരീക്ഷ പാസായെന്നും ഇന്റർവ്യു മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് വിബിൻ നാട്ടുകാരെ പറഞ്ഞ് ധരിപ്പിച്ചിരുന്നത്. ഗുജറാത്ത് ഐ.പി.എസ് ഓഫീസറുമായി വിവാഹിതനാവാൻ പോവുകയാണെന്നും ഇയാൾ നാട്ടുകാരെ പറഞ്ഞു ധരിപ്പിച്ചിരുന്നു. വിശ്വാസ്യത വരുത്തുന്നതിന് ഗുജറാത്ത് ഐ പി എസ് ഓഫീസറുടെ ഫോട്ടോ ഇയാളുടെ ഫെയിസ് ബുക്കിൽ ചേർത്തിരുന്നു. വിബിന്റെ കുറി ജാമ്യത്തിന് ഐ.പി.എസ് പേര് പറഞ്ഞ് ഗസറ്റഡ് ഓഫീസറെക്കൊണ്ട് ഒപ്പിടിപ്പിച്ചതായും പോലീസ് പറഞ്ഞു. ടെമ്പിൾ എസ്.ഐ കെ.വി.സുനിൽകുമാർ, എ.എസ്.ഐ. ശ്രീജി, സീനിയർ സി.പി.ഒ സോജുമോൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലങ്കരയുടെ പ്രത്യാശ (കവിത)

മലങ്കരയ്ക്കഭിമാന നിമിഷംമാർത്തോമ്മാ ശ്ലീഹാ സിംഹാസനത്തിൽ ...

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...
WP2Social Auto Publish Powered By : XYZScripts.com
error: